Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Swimming Pool.

Kasaragod

നീ​ന്ത​ല്‍​കു​ളം ക​ള​ക്ട​ര്‍ സ​ന്ദ​ര്‍​ശി​ച്ചു

കാ​സ​ര്‍​ഗോ​ഡ്: വി​ദ്യാ​ന​ഗ​ര്‍ മു​ന്‍​സി​പ്പ​ല്‍ സ്റ്റ​ഡി​യ​ത്തി​ന് സ​മീ​പ​ത്തെ ജി​ല്ലാ അ​ക്വാ​ട്ടി​ക് അ​ക്കാ​ദ​മി​യു​ടെ നീ​ന്ത​ല്‍​കു​ളം ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍ സ​ന്ദ​ര്‍​ശി​ച്ചു. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ലി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. കൂ​ടു​ത​ല്‍ ഇ​രി​പ്പി​ട​ങ്ങ​ള്‍ ഒ​രു​ക്കി​യും സൂ​ച​ന ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ചും അ​ക്കാ​ദ​മി​യു​ടെ പ​രി​സ​രം മ​നോ​ഹ​ര​മാ​ക്കി​യും കൂ​ടു​ത​ല്‍ നീ​ന്ത​ല്‍ പ്രേ​മി​ക​ളെ ആ​ക​ര്‍​ഷി​ക്കാ​നാ​കു​മെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

നി​ല​വി​ല്‍ നീ​ന്ത​ല്‍ പ​രി​ശീ​ല​നം ന​ല്‍​കു​ന്നു​ണ്ടെ​ങ്കി​ലും പ​രി​ശീ​ല​ന​ത്തി​ന് എ​ത്തു​ന്ന​വ​ര്‍ കു​റ​വാ​ണ് അ​തി​നാ​ല്‍ സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും ഉ​ള്‍​പ്പെ​ടെ നീ​ന്ത​ല്‍ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കാ​ന്‍ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷാ​ഹി​ന സ​ലിം ജി​ല്ലാ ക​ള​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത് പ്ര​കാ​ര​മാ​യി​രു​ന്നു സ​ന്ദ​ര്‍​ശ​നം.

വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​എം.​ഹ​നീ​ഫ്, ജി​ല്ലാ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ണ്ട് പ്ര​ഫ.​പി.​ര​ഘു​നാ​ഥ്, വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ സ​മീ​ന മു​ജീ​ബ് സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി കെ.​ഗ​ണേ​ശ​ന്‍, ജി​ല്ല അ​ക്വാ​ട്ടി​ക് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട​റി എം.​ടി. പി.​അ​ഷ​റ​ഫ് എ​ന്നി​വ​ര്‍ ക​ള​ക്ട​റു​ടെ കൂ​ടെ​യു​ണ്ട​യി​രു​ന​നു. എ​ച്ച്എ​എ​ല്ലി​ന്‍റെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത ഫ​ണ്ട് വി​നി​യോ​ഗി​ച്ച് നി​ര്‍​മി​ച്ച നീ​ന്ത​ല്‍​കു​ളം ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ജി​ല്ലാ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ലും കാ​സ​ർ​ഗോ​ഡ് മു​ന്‍​സി​പാ​ലി​റ്റി​യും ചേ​ര്‍​ന്ന സ​മി​തി​യാ​ണ് സം​ര​ക്ഷി​ക്കു​ന്ന​ത്.

Latest News

Corehub Up